1989 ആഗസ്റ്റ് - സെപ്തംബർ മാസത്തെ ഭാഷാപോഷിണി ആനുകാലികത്തിൽ (പുസ്തകം 13 ലക്കം 02) പ്രസിദ്ധീകരിച്ച കോന്നിയൂർ ആർ നരേന്ദ്രനാഥ് എഴുതിയ ഭാവനാപരമായ ശാസ്ത്രകഥകൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ജീവിതത്തിൽ ശാസ്ത്രത്തിനു പ്രാധാന്യമുണ്ടെന്നും, ജീവിത മനോഭാവങ്ങളെ ഏറെക്കുറെ സ്വാധീനിക്കുന്നതിന് അതിനു സാധിക്കുമെന്നും കണ്ടുതുടങ്ങിയതിൽ പിന്നീടാണ് ഭാവനാപരമായ ശാസ്ത്രകഥകൾ ഉദ്ഭവിച്ചിട്ടുള്ളത്. ഈ കഥാസാഹിത്യ ശാഖയുടെ വികാസപരിണാമങ്ങൾ സമഗ്രമായി അപഗ്രഥനം ചെയ്യുന്ന ലേഖനമാണിത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.