സി. എച്ച് . വാഡ്ഡിംടൺ രചിച്ച Biology for the Modern World എന്ന കൃതിയുടെ മലയാള പരിഭാഷയായ ഇന്നത്തെ ലോകത്തിൽ ജീവതന്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വി. ശങ്കര നാരായണ അയ്യർ ആണ് പരിഭാഷകൻ.
ദക്ഷിണ ഭാഷാ ബൂക്ക് ട്രസ്റ്റ് തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലേക്ക് ഉത്തമസാഹിത്യകൃതികളുടെ പരിഭാഷയും പ്രകാശനവും നടത്തുന്നതിൻ്റെ ഭാഗമായാണ് ഈ പുസ്തകം പുറത്തിറക്കിയിട്ടുള്ളത്. ജീവനുള്ളവയെ കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ടിട്ടുള്ള ശാസ്ത്രമായ ജീവതന്ത്രമാണ് ഈ കൃതിയുടെ ഉള്ളടക്കം.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.