All release notes

Release note

Permalink

1937ൽ പ്രസിദ്ധീകരിച്ച The Reunion Record - The Diocese of Thiruvalla എന്ന ആനുകാലികത്തിൻ്റെ ക്രിസ്സ്മസ് പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തിരുവല്ല രൂപതയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റർ, സെൻ്റ്. മൈക്കലിൻ്റെ പെരുന്നാൾ, ക്രിസ്സ്മസ്സ് എന്നീ അവസരങ്ങളിൽ ഇറക്കിയിരുന്ന ആനുകാലികമാണ് ഈ പ്രസിദ്ധീകരണം. 1935ൽ ഒരു ലക്കം പ്രസിദ്ധീകരിച്ചതിനു ശേഷം ദീർഘനാളത്തെ ഇടവേളക്കു ശേഷമാണ് ഈ ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  ആത്മീയ ലേഖനങ്ങൾ, രൂപതയുടെ കീഴിലുള്ള സെമിനാരികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയെ കുറിച്ചുള്ള സചിത്ര ലേഖനങ്ങളുമാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.