All release notes

Release note

Permalink

1956 ൽ പ്രസിദ്ധീകരിച്ച എൻ. കൃഷ്ണപിള്ള രചിച്ച ഇരുളും വെളിച്ചവും എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിക്ടർ ഹ്യൂഗോവിൻ്റെ "ലാ മിറാബ്ലെ" എന്ന വിശ്വവിഖ്യാത ഫ്രഞ്ച് നോവലിൻ്റെ ലഘുവായ തർജ്ജമയാണിത്. നാലപ്പാട്ട് നാരായണമേനോൻ ഈ ഗ്രന്ഥം "പാവങ്ങൾ" എന്ന പേരിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പ്രൈമറി സ്കൂളിലെയും സെക്കൻ്ററി സ്കൂളിലെയും വിദ്യാർത്ഥികൾക്ക് അനായാസേന വായിക്കുവാനുതകുന്ന വിധത്തിൽ അപ്രധാനമായ  ദേശ കാല വർണ്ണനളും മറ്റും ഒഴിവാക്കി ലളിതമായ തർജ്ജമയാണ് ഈ പുസ്തകത്തിൽ ഉള്ളത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.