1939 ൽ പ്രസിദ്ധീകരിച്ച വാരിയത്ത് കുട്ടിരാമമേനോൻ രചിച്ച രണവും രാഗവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
രചയിതാവ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ജന്തുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. പഞ്ചതന്ത്രം പോലെ ജന്തുക്കളെ കഥാപാത്രമാക്കിക്കൊണ്ട് എഴുതപ്പെട്ട മലയാളത്തിലെ ആദ്യ പുസ്തകമായിരിക്കാം ഇത് എന്ന് ഗ്രന്ഥകാരൻ പറയുന്നു. പുസ്തകത്തിൻ്റെ കവർ പേജുകൾ ലഭ്യമല്ല.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.