1958 ൽ പ്രസിദ്ധീകരിച്ച, പി. കെ. ലൂയീസ് രചിച്ച തീയറി ഓഫ് ബുക്ക് ബൈൻ്റിങ്ങ് എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഇന്നത്തെ വിദ്യാഭ്യാസ പദ്ധതിയിൽ അടിസ്ഥാനപരമായ കൈ തൊഴിലിനു പ്രാധാന്യം നൽകിയിട്ടുണ്ട്. ബുക്ക് ബൈൻ്റിങ്ങിൽ ദീർഘകാലത്തെ തഴക്കവും പഴക്കവുമുള്ള വ്യക്തിയാണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്. ബുക്ക് ബൈൻ്റിങ്ങിനെ സംബന്ധിച്ച മലയാളത്തിൽ രചിക്കപ്പെട്ട അപൂർവ്വ കൃതിയാണിത്. ബുക്ക് ബൈൻ്റിങ്ങിനെ സംബന്ധിച്ച സാങ്കേതികമായ എല്ലാ അറിവുകളും ഈ പുസ്തകം പ്രദാനം ചെയ്യുന്നു.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.