All release notes

Release note

Permalink

ആലപ്പുഴ തിയോളജി സെൻ്റർ പ്രസിദ്ധീകരണമായ ജീവധാര ആനുകാലികത്തിൽ പ്രസിദ്ധീകരിച്ച സഭാധികാരം - ഭാരതീയ പശ്ചാത്തലത്തിൽ എന്ന ലേഖനസമാഹാരമാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഭാരതീയ പശ്ചാത്തലത്തിൽ സഭാധികാരത്തിൻ്റെ സ്വഭാവത്തെ വിശകലനം ചെയ്യുന്ന ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ആദ്യത്തെ രണ്ട് ലേഖനങ്ങൾ വിശുദ്ധ ഗ്രന്ഥാധിഷ്ടിതവും, ദൈവശാസ്ത്രപരമായ വിചിന്തനങ്ങളുമാണ്. തുടർന്നു വരുന്ന മൂന്ന് ലേഖനങ്ങൾ അധികാരത്തെ ഭാരതീയ പശ്ചാത്തലത്തിൽ നോക്കിക്കാണുന്നവയാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.