1936ൽ പ്രസിദ്ധീകരിച്ച വി. സെബസ്ത്യാനോസിൻ്റെ സന്യാസ ആശ്രമം - പുളിങ്കുന്ന് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പുളിങ്കുന്നു വിശുദ്ധ സെബസ്ത്യാനോസിൻ്റെ സന്യാസ ആശ്രമം സ്ഥാപിതമായ കാലം മുതൽ ഈ കൃതി രചിക്കപ്പെട്ടതുവരെയുള്ള (1861 - 1936) ആശ്രമത്തിൻ്റെ ചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. കൊവേന്ത നാളാഗമത്തിൽ നിന്നും സംഭവങ്ങളിൽ ഭാഗബാക്കായ ആളുകളിൽ നിന്നും സമാഹരിക്കപ്പെട്ട വിവരങ്ങളാണ് രചനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.