All release notes

Release note

1978 ൽ പ്രസിദ്ധീകരിച്ച ജേക്കബ് കട്ടയ്ക്കൽ - തോമസ് വെള്ളിലാംതടം എന്നിവർ ചേർന്നു രചിച്ച കേരളസഭാസർവേ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

കേരള കത്തോലിക്കാ സഭയുടെ ഇന്നത്തെ സ്ഥിതിവിശേഷം, കത്തോലിക്കരുടെ ചിന്താഗതിയും അഭിപ്രായങ്ങളും തുടങ്ങിയ വസ്തുതകൾ പഠിച്ച് ഭാവിയിലേക്കുതകുന്ന നിർദ്ദേശങ്ങൾ സ്വരൂപിക്കുവാനായി വടവാതൂർ സെൻ്റ് തോമസ് സെമിനാരി നടത്തിയ സർവേ ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. 1977 മാർച്ച് ഏപ്രിൽ മാസങ്ങളിൽ സെമിനാരിയിലെ വൈദികവിദ്യാർത്ഥികളുടെ സഹായത്തോടെ നടത്തിയ സർവേയിലെ പ്രശ്നോത്തരികളുടെ അടിസ്ഥാനത്തിൽ 12 ഭാഗങ്ങളിലായി തയ്യാറാക്കിയിട്ടുള്ള ചെറുഗ്രന്ഥമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.