1939 ൽ പ്രസിദ്ധീകരിച്ച, പി. കെ. നാരായണപിള്ള രചിച്ച പ്രസംഗതരംഗിണി - ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്.
പ്രസംഗതരംഗിണിയുടെ ഒന്നാം ഭാഗത്തിൻ്റെ പരിഷ്കരിച്ച രണ്ടാം പതിപ്പാണ് ഈ പുസ്തകം. പല ആനുകാലികങ്ങളിലായി രചയിതാവ് എഴുതിയ സാഹിത്യ ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. സർവ്വകലാശാലാ പാഠപുസ്തകമായി തിരഞ്ഞെടുക്കപ്പെട്ട പുസ്തകം കൂടിയാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.