All release notes

Release note

1928 ൽ പ്രസിദ്ധീകരിച്ച കെ. ശിവരാമപിള്ള രചിച്ച തിരുവിതാംകൂർ ആറ്റ്ലസ് ഭൂമിശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

തിരുവിതാംകൂറിലെ ചരിത്രസംബന്ധമായ പ്രധാന സ്ഥലവിവരങ്ങൾ, അന്നത്തെ രാജ്യാതിർത്തികളുടെ വിവരങ്ങൾ, ഭൂപ്രകൃതി, പ്രധാന നദികൾ, പർവ്വതങ്ങൾ, കായലുകൾ സംബന്ധിച്ച വിവരണങ്ങൾ, ഓരോ സ്ഥലത്തെയും കാലാവസ്ഥാ വിവരങ്ങൾ, ജന്തു മൃഗാദികൾ, വിളകൾ, ജനങ്ങൾ ഏർപ്പെട്ടിരുന്ന തൊഴിലുകൾ, കൃഷികൾ, ജനസംഖ്യാ വിവരങ്ങൾ, മതങ്ങൾ, ആരാധനായലങ്ങൾ, പട്ടണങ്ങൾ, യാത്രാ മാർഗ്ഗങ്ങൾ, അണക്കെട്ടുകൾ തുടങ്ങിയവയെ കുറിച്ചുള്ള സചിത്ര ലേഖനങ്ങൾ ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.