All release notes

Release note

Permalink

1955 ൽ പ്രസിദ്ധീകരിച്ച അലക്സാണ്ടർ ട്രാച്ചൻബർഗ്  രചിച്ച മെയ് ദിനത്തിൻ്റെ ചരിത്രം    എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മുതലാളിത്ത അടിമത്തത്തിൽ നിന്ന് തൊഴിലാളികളെ മോചിപ്പിക്കാൻ അമേരിക്കൻ യൂണിയനിലെ എല്ലാ സ്റ്റോറുകളിലും തൊഴിൽ സമയം എട്ട് മണിക്കൂറായിരിക്കുമെന്ന് ഒരു നിയമം പാസ്സാക്കുവാൻ വേണ്ടി 1866 ൽ നാഷണൽ ലേബർ യൂണിയൻ്റെ സമാപന കൺവെൻഷനിൽ വെച്ച് ഒരു പ്രമേയം പാസ്സാക്കി. ഇതിനു വേണ്ടി ഒരു നാഷണൽ ലേബർ യൂണിയൻ രൂപീകരിക്കുകയും അതിൻ്റെ നേതാവായി വില്ല്യം സിൽവീസിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ആ പ്രസ്ഥാനത്തെ കുറിച്ചും അതിലുപരി തൊഴിലാളി വർഗ്ഗത്തിൻ്റെ സമരമനോഭാവത്തിൻ്റെ സൂചനയായി നടന്ന പണിമുടക്കങ്ങളെ കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.