All release notes

Release note

1989 - ൽ പബ്ലിക് റിലേഷൻസ് വകുപ്പ്, കേരള സർക്കാർ പ്രസിദ്ധീകരിച്ച മലയാള സിനിമയുടെ നവചക്രവാളം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ദേശീയ-അന്തർദേശീയ തലങ്ങളിൽ മുഖമുദ്ര പതിപ്പിച്ച മലയാള സിനിമയുടെ വളർച്ചയുടെ വിശദമായ വിവരണങ്ങൾ ഉൾപ്പെടുന്നതാണ് ഈ പുസ്തകം. മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നതിൽ ആദ്യ ഭാഗത്ത് സംസ്ഥാന അവാർഡ് നിർണയ സമിതികളുടെ നിരീക്ഷണങ്ങൾ ആണ് ഉള്ളത്. രണ്ടാം ഭാഗം അവാർഡ് നേടിയ മലയാള ചലച്ചിത്രങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയതാണ്. 1928 -ൽ പുറത്തിറങ്ങിയ ആദ്യ നിശബ്ദ മലയാളചിത്രമായ വിഗതകുമാരൻ മുതൽ 1988 ഡിസംബർ വരെ പുറത്തിറങ്ങിയ മലയാള ചലച്ചിത്രങ്ങളുടെ പട്ടിക ആണ് മൂന്നാം ഭാഗത്തുള്ളത്. ചലച്ചിത്രാസ്വാദകർക്കും ഈ രംഗത്തെ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന റഫറൻസ് ഗ്രന്ഥം ആണ് ഇത്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.