All release notes

Release note

1946 - ൽ പ്രസിദ്ധീകരിച്ച എം. പി പോൾ രചിച്ച ചെറുകഥാപ്രസ്ഥാനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ സാഹിത്യ വിമർശകൻ ആയിരുന്നു എം പി പോൾ. ഖണ്ഡകഥാപ്രസ്ഥാനം എന്ന പേരിൽ 1932-ലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. ലോക സാഹിത്യത്തെ മലയാളത്തിലേക്ക് പരിചയപ്പെടുത്തുക വഴി മലയാള സാഹിത്യവിമർശനത്തിനു ആധുനികമായ ഒരു അപഗ്രഥനശൈലി അദ്ദേഹം നൽകി. ഒൻപത് അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.  . മലയാള ചെറുകഥാസാഹിത്യത്തിന് വിലപ്പെട്ട ഒരു ഗ്രന്ഥമാണ് ചെറുകഥാപ്രസ്ഥാനം

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.