ഹങ്കറി അവിടെ നടന്നതെന്ത് നടക്കുന്നതെന്ത്?
ഗ്രന്ഥപ്പുര
1956
ഹങ്കറി അവിടെ നടന്നതെന്ത് നടക്കുന്നതെന്ത്?
1956 ൽ പ്രസിദ്ധീകരിച്ച ഹങ്കറി അവിടെ നടന്നതെന്ത് നടക്കുന്നതെന്ത്? എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1956 - ഹങ്കറി അവിടെ നടന്നതെന്ത് നടക്കുന്നതെന്ത്?- കെ ദാമോദരൻ ,അജയഘോഷ്
1956-ൽ ഹങ്കറിയിൽ നടന്നതു ചരിത്രപ്രധാനമായ ഒരു സംഭവം ആയിരുന്നു. സോവിയറ്റ് യൂണിയൻ്റെ അധീനതക്കെതിരെ ഹങ്കറിയിലെ ജനങ്ങൾ സ്വാതന്ത്ര്യം വീണ്ടെടുക്കുന്നതിനായി പ്രക്ഷോഭം തുടങ്ങി. തൊഴിലാളികളും വിദ്യാർത്ഥികളും ചേർന്ന് സമാധാനപരമായി ആരംഭിച്ച പ്രക്ഷോഭം അടുത്ത ദിവസങ്ങളിൽ ഹിംസാത്മകമാവുകയായിരുന്നു. ജനാധിപത്യം പുനസ്ഥാപിക്കുന്നതിൻ്റെ പ്രതീകമായി ഈ പ്രക്ഷോഭം ലോകശ്രദ്ധ പിടിച്ചുപറ്റി. മാറി വന്ന ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങളും, ദുഷ്പ്രവർത്തികളും, അവ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ അസംതൃപ്തികളും, ഹങ്കറിയിലെ ജനങ്ങൾക്കെതിരായി സാമ്രാജ്യത്വ നേതൃത്വത്തിൻ്റെ ഇടപെടലുകളുമാണ് ഈ പുസ്തകത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.