1964 ൽ പൂനയിലെ മാർതോമ്മാ മലയാള സമാജം, പേപ്പൽ സെമിനാരി പ്രസിദ്ധീകരിച്ച പാടുക കേരളമേ എന്ന കയ്യെഴുത്തു പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പൂനെയിലുള്ള പേപ്പൽ സെമിനാരി (പിഎസ്), ഇന്ത്യയിലെ ഭാവി പുരോഹിതരെ പരിശീലിപ്പിക്കുന്നതിനായി ഉദ്ദേശിച്ചിട്ടുള്ള ഒരു കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനമാണ്. മലയാളികൾക്ക് ഒന്നു ചേർന്ന് പാടുവാനും അവരിൽ സംഗീതാഭിരുചിയും സാമൂഹ്യബോധവും ഉളവാക്കുക എന്ന ഉദ്ദേശത്തോടെയും തയ്യാറാക്കിയ ഈ കയ്യെഴുത്തു പുസ്തകത്തിൽ 53 ഗാനങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.