All release notes

Release note

1966 - ൽ പ്രസിദ്ധീകരിച്ച, ജി. അധികാരി എഴുതിയ ചൈനയിലെ സാംസ്കാരിക വിപ്ലവം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1966-76 കാലഘട്ടത്തിൽ മാവോ സെതൂങ്ങിൻ്റെ നേതൃത്വത്തിൽ ചൈനയിൽ നടന്ന സാമൂഹിക-രാഷ്ട്രീയ വിപ്ലവമാണ് ചൈനയിലെ സാംസ്കാരികവിപ്ലവം എന്നറിയപ്പെടുന്നത്. സോഷ്യലിസ്റ്റ് വിപ്ലവം നടന്ന രാജ്യത്ത് സാംസ്കാരിക വിപ്ലവം നടക്കുന്ന സാമൂഹിക സാഹചര്യത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുകയാണ് സി പി ഐ ജനറൽ സെക്രട്ടറി ആയിരുന്ന ജി. അധികാരി.

ഈ പുസ്തകത്തിൻ്റെ മുൻ-പിൻ കവറുകൾ നഷ്ടപ്പെട്ടിരിക്കുന്നു

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.