All release notes

Release note

1949 - ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച രാഗപരാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാള കാവ്യശാഖയിലെ കാല്പനികകവിയായിരുന്നു ചങ്ങമ്പുഴ. ഭാവാത്മകവും മനുഷ്യവികാരങ്ങളോട് ഏറ്റവും അടുത്തു നിൽക്കുന്നവയുമാണ് അദ്ദേഹത്തിൻ്റെ മിക്ക കവിതകളും. അത്തരത്തിലുള്ള പതിനെട്ടു കവിതകളാണ് ഈ പുസ്തകത്തിൽ ഉള്ളത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.