All release notes

Release note

1983 ൽ പ്രസിദ്ധീകരിച്ച  ഫാത്തിമാ മാതാ ദേവാലയം - പെരുമ്പുന്ന - കുടിയേറ്റ രജതജൂബിലി സ്മരണിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

കണ്ണൂർ ജില്ലയിലെ പെരുമ്പുന്ന നിവാസികളുടെ കുടിയേറ്റ രജത ജൂബിലി, ഈ അവസരത്തിൽ നിർമ്മിച്ച പെരുമ്പുന്ന ഇടവക പള്ളിയുടെ വെഞ്ചരിപ്പു കർമ്മം എന്നിവയോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. ആശംസകൾ, ആദ്ധ്യാത്മിക ലേഖനങ്ങൾ, ദേവാലയ ചരിത്രം, ഇടവക കുടുംബാംഗങ്ങളുടെ വിവരങ്ങൾ, ചിത്രങ്ങൾ എന്നിവയാണ് ആദ്യകുടിയേറ്റക്കാരുടെ വേദനകൾ നിറഞ്ഞ അനുഭവങ്ങളും ഇടവകയുടെ ഇന്നത്തെ അവസ്ഥയും വരുംതലമുറക്ക് വലിയ ഒരു മുതൽകൂട്ടാവണം എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിച്ച ഈ സ്മരണികയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.