All release notes

Release note

2008-ൽ  CMI  സഭ , Mysore Province പ്രസിദ്ധീകരിച്ച, സുകൃതവഴിയേ എന്ന സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

CMI സഭയിൽ സുകൃതങ്ങളുടെ ആൾരൂപം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന Fr. Amatus Kallarackal ൻ്റെ അനുസ്മരണാർത്ഥം പുറത്തിറക്കിയ ഒരു ചെറു സ്മരണികയാണ്ഈ പുസ്തകം.മുൻ മാണ്ഡ്യ രൂപത ബിഷപ്പ് ആയിരുന്ന മാർ ജോർജ്ജ് ഞരളക്കാട്ട് അടക്കം , CMI സഭയിലെ പ്രമുഖരായ വൈദീകരും, അമാത്തുസ് അച്ചനുമൊത്തു അവർക്കുണ്ടായിട്ടുള്ള ഓർമ്മകൾ പങ്കുവക്കുന്നു.

ഈ സ്മരണിക വായിച്ച് തീരുമ്പോൾ ഒരുകാര്യം പറയതെ വയ്യ !!!! "സുകൃതവഴിയേ"....ആകട്ടെ നമ്മുടെ യാത്രകൾ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.