All release notes

Release note

1924 ൽ പ്രസിദ്ധീകരിച്ച അന്തോണി പുതിശേരി പരിഭാഷപ്പെടുത്തിയ  പുതിയ നിയമം - പൗലോസിൻ്റെ ലേഖനങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പരിശുദ്ധ പൗലോസ് ശ്ലീഹായുടെ ജീവചരിത്ര സംഗ്രഹം, പൗലോസ് ശ്ലീഹാ എഴുതി യേശുക്രിസ്തുവിന്റെ ശിഷ്യന്മാർക്കും സഭകൾക്കുമായി അയച്ചിരിക്കുന്ന കത്തുകൾ എന്നിവയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഈ ലേഖനങ്ങളും കത്തുകളും സഭയുടെ അധ്യാത്മിക നിർദ്ദേശങ്ങൾക്കും ആചാരങ്ങൾക്കും അടിസ്ഥാനമാകുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.