All release notes

Release note

1939 – ൽ പ്രസിദ്ധീകരിച്ച, എലിസബത്ത് ഉതുപ്പ് –എഴുതിയ വില്ല്യം ഡോയിൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആദ്ധ്യാത്മിക സമരത്തിലും ഭൗതിക സമരത്തിലും ഒന്നുപോലെ വിജയം നേടുവാൻ സാധിച്ചിട്ടുള്ള മഹാന്മാരിൽ ഒരാളാണ് ഫാദർ വില്ല്യംഡോയിൽ.അദ്ദേഹത്തിൻ്റെ ബാല്യവും യൗവ്വനവും, ആശ്രമത്തിനുള്ളിലെ ജീവിതം, വ്രത വാഗ്ദാനം, അദ്ധ്യയനകാലം, പ്രേഷിതവൃത്തി, തപോജീവിതം എന്നിവയെകുറിച്ചെല്ലം ഈ പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്.

തപോജീവിതം നയിക്കുന്ന കാലത്തു തന്നെ സമരമുഖത്ത് പ്രവർത്തിക്കേണ്ടിവന്നിട്ടുള്ള അദ്ദേഹത്തിൻ്റെ സേവനങ്ങൾ , എഴുത്തിനും അപ്പുറം ആണ്.പുസ്തകത്തിൻ്റെ അവസാനപേജുകളിൽ സ്വന്തം സഹപ്രവർത്തകരുടെ ഹ്രദയസ്പർശിയായ സാക്ഷ്യങ്ങളും കാണാവുന്നതാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.