All release notes

Release note

എറണാകുളത്തെ Book A Month Club  പ്രസിദ്ധീകരിച്ച സി.ടി. കൊട്ടാരം രചിച്ച ഞാൻ കണ്ട സർവ്വകലാശാലകൾ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പരിചയസമ്പന്നനായ ഒരു വിദ്യാഭ്യാസ പ്രവർത്തകനാണ് ഗ്രന്ഥകാരൻ. ബുക്ക് ക്ലബ്ബിൻ്റെ  അഞ്ചാം സീരീസിലെ രണ്ടാം ലക്കമായി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ വിദ്യാഭ്യാസകാര്യങ്ങളെ പറ്റി പഠിക്കുവാനായി അദ്ദേഹം നടത്തിയിട്ടുള്ള യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രകളുടെയും സാർവ്വദേശീയ വിദ്യാഭ്യാസപ്രവർത്തകർ സന്നിഹിതരായിരുന്ന ഓക്സ്ഫോർഡ് സെമിനാറിൽ പങ്കെടുത്തതിൻ്റെയും വിവരങ്ങളാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.