1998-ൽ പ്രസിദ്ധീകരിച്ച, ഡോ.എ.ടി. കോവൂർ എഴുതിയ മരണാനന്തരം ജീവിതമുണ്ടോ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
എഴുത്തുകാരനും അധ്യാപകനും യുക്തിവാദിയുമായിരുന്ന എ.ടി. കോവൂർ യുക്തിവാദത്തെക്കുറിച്ച് ഒട്ടനവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ മതങ്ങളും ആത്മാവിലും മരണാനന്തരജീവിതത്തിലും വിശ്വസിക്കുന്നു. എന്നാൽ മരണാനന്തര ജീവിതമെന്നത് 'മഹനീയമാരൊരു നുണ'യാണെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് ഈ ലഘുലേഖയിലൂടെ ലേഖകൻ
യുക്തിവാദപ്രചാരണവേദി ആണ് ഈ ലഘുലേഖ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്
പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ ശ്രീനി പട്ടത്താനമാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.