All release notes

Release note

1933 -ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി എന്ന പുസ്തകത്തിൻ്റെ ഒൻപതാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മാധവ ചാക്യാരുടേതെന്ന് പറയപ്പെടുന്ന ശങ്കരവിജയത്തിൽ നിന്നു സംഗ്രഹിച്ചിട്ടുള്ള കാവ്യമാണ് ഭക്തിദീപിക. കഥാംശത്തിൽ മൂലകൃതിയിൽ നിന്നും വ്യത്യാസമൊന്നും വരുത്തിയിട്ടില്ല . സകലമനുഷ്യർക്കും സഞ്ചരിക്കാവുന്ന ഒരു പാതയാണ് ഭക്തിമാർഗം എന്ന് ഇതിൽ സൂചിപ്പിക്കുന്നു .

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.