1962 ൽ പ്രസിദ്ധീകരിച്ച, പി.എം. കുമാരൻ നായർ രചിച്ച നളോദയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മഹാഭാരതത്തിലെ നള മഹാരാജാവിൻ്റെ കഥയാണ് ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സംസ്കൃത കൃതികളായ നളോദയം,നളോപാഖ്യാനം എന്നീ കൃതികളുടെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. നളോദയത്തിൽ ആരംഭിച്ചിരിക്കുന്നത് കൊണ്ടാണ് ഈ കൃതിക്കും നളോദയം എന്ന പേര് നൽകിയത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.