All release notes

Release note

1951 ൽ പ്രസിദ്ധീകരിച്ച,  പി. അനന്തൻ പിള്ള രചിച്ച, വിദ്യാപ്രകാശിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

''വിദ്യാപ്രകാശിക'' എന്ന ഈ പുസ്തകത്തിൽ എട്ടു ഉപന്യാസങ്ങളെ കുറിച്ചാണ് ഗ്രന്ഥകർത്താവ് വിവരിക്കുന്നത്. 'ഷേക്സ്പിയർ മഹാകവിയും, നമ്മുടെ വിദ്യാഭ്യാസാഭിവൃദ്ധിയുമാണ് ഇതിലെ ആദ്യത്തെ രണ്ടു ഉപന്യാസങ്ങൾ. വിശ്വചരിത്രം, വിവാഹവും വംശാഭിവൃദ്ധിയും, സാമുദായികജീവിതം, യവദ്വീപ്, കേരളീയ കവിതാരീതി, മല്ലിനാഥൻ്റെ കവിത എന്നിവയാണ് മറ്റ് പ്രധാന വിഷയങ്ങൾ. ഈ ഉപന്യാസങ്ങൾ രചയിതാവിൻ്റെ ചിരകാല പരിശ്രമത്തിൻ്റെ ഫലമാണ്. വായനക്കാരെ സ്വതന്ത്രമായി ചിന്തിക്കാനും, ആശയങ്ങൾ പ്രകാശിപ്പിക്കാാനുംഈ പുസ്തകം സഹായിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.