ഇടതുപക്ഷ ബദൽ
Idathupaksha Badal
- Year
- 1989
- Pages
- 41
- Language
- Malayalam
- Views
- 35
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
“1989-ഇടതുപക്ഷ ബദൽ” എന്ന പുസ്തകം RSP കേരള സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ലഘുലേഖയാണ്. 1980-ൽ കൽക്കത്തയിലെ RSP സമ്മേളനത്തിൽ അംഗീകരിച്ച തീസിസിനെ അടിസ്ഥാനമാക്കി, കേരളത്തിലെ LDF ഭരണത്തിനെതിരെ യഥാർത്ഥ ഇടതുപക്ഷ ബദൽ രൂപീകരിക്കാൻ ആഹ്വാനം ചെയ്യുന്നു .
Release notes
1989 ൽ പ്രസിദ്ധീകരിച്ച ഇടതുപക്ഷ ബദൽ എന്ന ലഘുലേഖയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
"1989-ഇടതുപക്ഷ ബദൽ" എന്ന പുസ്തകം RSP കേരള സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ലഘുലേഖയാണ്. 1980-ൽ കൽക്കത്തയിലെ RSP സമ്മേളനത്തിൽ അംഗീകരിച്ച തീസിസിനെ അടിസ്ഥാനമാക്കി, കേരളത്തിലെ LDF ഭരണത്തിനെതിരെ യഥാർത്ഥ ഇടതുപക്ഷ ബദൽ രൂപീകരിക്കാൻ ആഹ്വാനം ചെയ്യുന്നു. ഇന്ദിരാഗാന്ധിയുടെ 1980-ലെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ്, ഒമ്പത് സംസ്ഥാന നിയമസഭകളുടെ പിരിച്ചുവിടൽ, ഇന്ത്യൻ ബൂർഷ്വാ ജനാധിപത്യത്തിൻ്റെ ആഴമായ പ്രതിസന്ധിയും അസ്ഥിരതയെയും സൂചിപ്പിക്കുന്നു. 1971-നു ശേഷം ഇന്ത്യൻ മുതലാളിത്തം നേരിട്ട പുതിയ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികൾ, 1975-ലെ അടിയന്തരാവസ്ഥയിലൂടെയുള്ള സ്വേച്ഛാധിപത്യ ഭരണം എന്നിവയെല്ലാം ചർച്ച ചെയ്യുന്നു. കൂടാതെ ഈ പ്രബന്ധത്തിൽ പാർട്ടിയുടെ അടിയന്തര രാഷ്ട്രീയ പരിപാടിയും കർമ്മപദ്ധതികളും വിശകലനം നടത്തുന്നു. അധ്വാനവർഗങ്ങളെ സംഘടിപ്പിക്കാനും അണിനിരത്താനും ഉപയോഗിക്കുന്ന പരിപാടികൾ, ഇതിൽ സ്വേച്ഛാധിപത്യ-ഏകകക്ഷി ഭരണവിരുദ്ധ സമരം, സംസ്ഥാന സ്വയംഭരണത്തിനുള്ള ഭരണഘടനാ ഭേദഗതി, തൊഴിലില്ലായ്മ വേതനം, ദേശസാൽക്കരണം, വിലനിയന്ത്രണം, വരുമാനനീതി, ഭൂപരിഷ്കാരം, ന്യൂനപക്ഷ സംരക്ഷണം, സാമ്രാജ്യത്വവിരുദ്ധ വിദേശനയം എന്നിവ ഉൾപ്പെടുന്നു.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
Cite this document
ഇടതുപക്ഷ ബദൽ. 1989. Granthappura. Accessed November 22, 2026. https://gpura.org/items/1989-idathupaksha-badal/.
ഇടതുപക്ഷ ബദൽ. 1989, Granthappura, gpura.org/items/1989-idathupaksha-badal/. Accessed 22 Nov. 2026.
ഇടതുപക്ഷ ബദൽ. (1989). Granthappura. https://gpura.org/items/1989-idathupaksha-badal/
ഇടതുപക്ഷ ബദൽ (1989). Granthappura. Available at: https://gpura.org/items/1989-idathupaksha-badal/ (Accessed: 22 November 2026).
BibTeX
@misc{gpura17846,
title = {{ഇടതുപക്ഷ ബദൽ}},
year = {1989},
howpublished = {Granthappura},
url = {https://gpura.org/items/1989-idathupaksha-badal/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)