Cover of മലയാണ്മനിഘണ്ടു - റിച്ചാർഡ് കോളിൻസ്

മലയാണ്മനിഘണ്ടു - റിച്ചാർഡ് കോളിൻസ്

A Dictionary of The Malayalim Language for the use of Vernacular Students and Schools

Year
1867
Pages
668
Language
Malayalam
Views
43
Downloads
3

Release notes

അച്ചടിച്ച ആദ്യത്തെ മലയാളം - മലയാളം നിഘണ്ടുവായ മലയാണ്മനിഘണ്ടു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലിസ് ചെയ്യുന്നത്. സി.എം.എസ് മിഷനറി ആയ റവറൻ്റ് റിച്ചാർഡ് കോളിൻസ് ആണ് ഇതിൻ്റെ രചയിതാവ്

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ യിൽ നിന്നുള്ള ഡിജിറ്റൽ സ്കാൻ ആണിത്..

അച്ചടിച്ച ആദ്യത്തെ മലയാളം - മലയാളം നിഘണ്ടു ആണിത്. ഇതിനു മുൻപ് വന്ന അച്ചടിച്ച 2 നിഘണ്ടുക്കൾ ബെഞ്ചമിൻ ബെയിലിയുടെ മലയാളംഇംഗ്ലീഷ് നിഘണ്ടുവും, ഇംഗ്ലീഷ് മലയാളം നിഘണ്ടും ആണ്. ഈ ആദ്യത്തെ മലയാളം - മലയാളം നിഘണ്ടു രചിക്കുന്ന സമയത്ത് റവ. റിച്ചാർഡ് കോളിൻസ് കോട്ടയം സി.എം.എസ് കോളേജ് പ്രിൻസിപ്പൾ ആയിരുന്നു (Principal of the C.M.S. Syrian College എന്നാണ് ടൈറ്റിൽ പേജിൽ കാണുന്നത്). പുസ്തകത്തിൻ്റെ ടൈറ്റിൽ പേജിൽ Compiled under the direction of Richard Collins എന്നു കാണുന്നതിനാൽ റവ. റിച്ചാർഡ് കോളിൻസിനെ ഈ നിഘണ്ടു നിർമ്മാണത്തിന് ചിലർ സഹായിച്ചിരുന്നു എന്ന് അനുമാനിക്കാം. ആമുഖത്തിൽ നിന്ന് ഇത് രാമൻ വാരിയർ, സുബ്രഹ്മണ്യൻ പോറ്റി എന്നിവർ ആയിരുന്നെന്ന് മനസ്സിലാക്കാം.

പുസ്തകത്തിൻ്റെ ആമുഖത്തിൽ സംവൃതോകാരത്തെ പറ്റി റിച്ചാർഡ് കോളിൻസ് ചർച്ച ചെയ്യുന്നുണ്ട്. നിഘണ്ടുവിൽ  ഉകാരം ആണ് സംവൃതോകാരത്തിനായി ഉപയോഗിക്കുന്നത്,  ബെഞ്ചമിൻ ബെയിലി നിഘണ്ടുക്കളിൽ നിന്ന് വ്യത്യസ്തമായി അക്കാലത്തെ മറ്റു സി.എം.എസ് പുസ്തകങ്ങൾ പോലെ ഏ/ഓ കാരങ്ങളും അവയുടെ ഉപലിപികളും ഉപയോഗിച്ചിരിക്കുന്നു.

കോളിൻസിൻ്റെ ഈ നിഘണ്ടുവിനു ശേഷം അടുത്ത മലയാളം - മലയാളം നിഘണ്ടുവിനായി ശബ്ദതാരാവലി വരെ കാക്കേണ്ടി വന്നു.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

Permalink

People

Subjects


Cite this document

റിച്ചാർഡ് കോളിൻസ്. മലയാണ്മനിഘണ്ടു - റിച്ചാർഡ് കോളിൻസ്. 1867. Granthappura. Accessed November 22, 2026. https://gpura.org/items/1867-malayanma-nighandu-richard-collins/.

റിച്ചാർഡ് കോളിൻസ്. മലയാണ്മനിഘണ്ടു - റിച്ചാർഡ് കോളിൻസ്. 1867, Granthappura, gpura.org/items/1867-malayanma-nighandu-richard-collins/. Accessed 22 Nov. 2026.

റിച്ചാർഡ് കോളിൻസ്. (1867). മലയാണ്മനിഘണ്ടു - റിച്ചാർഡ് കോളിൻസ്. Granthappura. https://gpura.org/items/1867-malayanma-nighandu-richard-collins/

റിച്ചാർഡ് കോളിൻസ് (1867) മലയാണ്മനിഘണ്ടു - റിച്ചാർഡ് കോളിൻസ്. Granthappura. Available at: https://gpura.org/items/1867-malayanma-nighandu-richard-collins/ (Accessed: 22 November 2026).

BibTeX

@misc{gpura13181,
  author = {{റിച്ചാർഡ് കോളിൻസ്}},
  title = {{മലയാണ്മനിഘണ്ടു - റിച്ചാർഡ് കോളിൻസ്}},
  year = {1867},
  howpublished = {Granthappura},
  url = {https://gpura.org/items/1867-malayanma-nighandu-richard-collins/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.