വ്യവഹാരമാല വ്യാഖ്യാനം
Item
96
Reads
12
Downloads
ml
വ്യവഹാരമാല വ്യാഖ്യാനം
1600/1700
380
Vyavaharamala Vyakhyanam
ml
മഴമംഗലം നാരായണൻ നമ്പൂതിരി രചിച്ച പ്രശസ്ത സംസ്കൃത നിയമഗ്രന്ഥമായ വ്യവഹാരമാലയുടെ മലയാള വ്യാഖ്യാന താളിയോല പതിപ്പാണ് ഇത്. ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു ലഭിച്ച 140-ാമത്തെ പൊതുസഞ്ചയ രേഖയാണിത്. മൊത്തം 380 താളിയോല ഇതളുകളുള്ള ഈ ഗ്രന്ഥത്തിൻ്റെ നിർമ്മിതി എ.ഡി. 1600-നും 1859-നും ഇടയിലാണെന്ന് മെറ്റാഡാറ്റ വ്യക്തമാക്കുന്നു.
ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധുനിക നിയമസംഹിതകൾ നടപ്പിലാക്കുന്നതിന് മുൻപ് തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളിൽ നിലവിലിരുന്ന പ്രധാന നിയമഗ്രന്ഥമായിരുന്നു ഇത്. ഏകദേശം പതിനഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഈ കൃതി 250-ലേറെ വർഷങ്ങൾ ഭരണ-നിയമ കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു.
മൂലകൃതി സംസ്കൃതത്തിലാണെങ്കിലും ഇതിലെ മലയാള ഗദ്യവ്യാഖ്യാനം നിർവ്വഹിച്ചത് ആരെന്ന് വ്യക്തമല്ല. കൊല്ലവർഷം 984-ൽ (1809) ഒരു ദ്രാവിഡ ബ്രാഹ്മണൻ ഇതിനൊരു ഗദ്യപരിഭാഷ ഉണ്ടാക്കിയതായി ഉള്ളൂരിൻ്റെ കേരളസാഹിത്യചരിത്രത്തിൽ പരാമർശിക്കുന്നുണ്ട്.

- Item sets
- മൂലശേഖരം (Original collection)