ശാസ്ത്രവിഹാരം
Item
15
Reads
2
Downloads
ml
ശാസ്ത്രവിഹാരം
en
Sasthraviharam
138
14.5 × 11.5 cm (height × width)
ജിജ്ഞാസ, ശാസ്ത്രാന്വേഷണം, പ്രകൃതിനിയമം, അതിൽ മനുഷ്യൻ്റെ സ്ഥാനം എന്നിവയെക്കുറിച്ചുള്ള വിശകലനമാണ് ശാസ്ത്രവിഹാരം എന്ന പുസ്തകത്തിലുള്ളത്. പ്രകൃതിയിലെ അത്ഭുതങ്ങളും സംഭവവികാസങ്ങളും കാണുമ്പോൾ ഉണ്ടാകുന്ന ജിജ്ഞാസയാണ് ശാസ്ത്രീയ ജ്ഞാനസമ്പാദനത്തിന് വഴിവെക്കുന്നത്. കേട്ടറിവുകളിൽ തൃപ്തിപ്പെടാതെ സ്വയം ആഴത്തിൽ നിരീക്ഷിച്ചും, പരീക്ഷണങ്ങൾ നടത്തിയും മാത്രമാണ് യഥാർത്ഥ ശാസ്ത്രജ്ഞാനം നേടാൻ സാധിക്കുന്നത്. ഡൈനാമൈറ്റും യുറാനസ് ഗ്രഹവും കണ്ടുപിടിച്ച അനുഭവങ്ങൾ വ്യക്തമാക്കുന്നത് നിസ്സാരമെന്ന് കരുതുന്ന ചെറിയ വ്യതിയാനങ്ങൾ പോലും വലിയ കണ്ടെത്തലുകളിലേക്ക് നയിക്കുമെന്നാണ്. മറ്റു മൃഗങ്ങളെപ്പോലെ ശക്തിബലമോ സ്വാഭാവിക പ്രതിരോധ ആയുധങ്ങളോ മനുഷ്യനില്ല. എന്നാൽ തലച്ചോറിലെ വിചാരശേഷി, യുക്തിബോധം, ഓർമ്മശക്തി, വിഭാവനങ്ങൾ എന്നിവ ഉപയോഗിച്ച് ആയുധങ്ങളും വസ്ത്രങ്ങളും വാസസ്ഥലങ്ങളും നിർമ്മിച്ച് മറ്റ് മൃഗങ്ങളെയും പ്രകൃതിശക്തികളെയും കീഴടക്കാൻ മനുഷ്യന് സാധിച്ചു എന്നും പുസ്തകത്തിൽ പറയുന്നു. പുസ്തകത്തിൻ്റെ മുൻ/പിൻ കവർ പേജുകൾ നഷ്ടപ്പെട്ട നിലയിലാണ് ഡിജിറ്റൈസേഷനു ലഭ്യമായത്. അതിനാൽ തന്നെ ഈ പുസ്തകം ആരെഴുതിയതാണെന്നോ, പബ്ലിഷർ ആരെന്നതോ പ്രിൻ്റ് ചെയ്തത് എവിടെയെന്നോ ഉള്ള വിവരങ്ങൾ ലഭ്യമല്ല.
- Item sets
- പ്രധാന ശേഖരം (Main collection)