1934 - രാജം - ആർ. കൈമ്മൾ
Item
21
Reads
3
Downloads
1934 - രാജം - ആർ. കൈമ്മൾ
1934 - Rajam - R. Kaimal
1934
38
18.5 × 12.5 cm (height × width)
രാജം അഥവാ രാജീവം എന്നാണ് പുസ്തകത്തിൻ്റെ പേരായി അകത്തു നൽകിയിരിക്കുന്നത്. ഈ കാവ്യം രാജ്ഞി ശ്രീപാർവ്വതിത്തിരുവടിയ്ക്കാണ് ഗ്രന്ഥകാരൻ സമർപ്പിച്ചിരിക്കുന്നത്. താമരയും സൂര്യനും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് കാവ്യത്തിൻ്റെ പ്രധാന ഇതിവൃത്തം. കാമദേവൻ്റെ അമ്പായി മാറിയ താമര, രാത്രിയുടെ ഇരുട്ടിൽ വാടുകയും പിന്നീട് സൂര്യന്റെ രശ്മികൾ തട്ടി വികസിക്കുകയും ചെയ്യുന്ന പ്രകൃതി പ്രതിഭാസങ്ങളെ പ്രണയസങ്കല്പങ്ങളിലൂടെയും പൗരാണിക കഥാസന്ദർഭങ്ങളിലൂടെയും കവി ഇതിൽ ആവിഷ്കരിക്കുന്നു. വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകാൻ കവി തന്നെ രചിച്ച ലളിതമായ വ്യാഖ്യാനങ്ങൾ ഓരോ പേജിലും ഉൾപ്പെടുത്തിയിട്ടുണ്ട്. മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ ഈ കൃതി വായിച്ച് നൽകിയ അഭിപ്രായക്കുറിപ്പും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കവിതയിലെ പ്രതീതിഗുണത്തെയും ആശയം വ്യാഖ്യാനിച്ച രീതിയെയും അദ്ദേഹം അല്പം വിമർശനത്തോടെയും പ്രോത്സാഹനത്തോടെയും വിലയിരുത്തുന്നു