ഒന്നാം പാഠം – ശ്രീ ചിത്തിരിതിരുനാൾ പാഠാവലി

Item

Title
ml ഒന്നാം പാഠം – ശ്രീ ചിത്തിരിതിരുനാൾ പാഠാവലി
Date published
1941
Number of pages
110
Alternative Title
Onnam Padam - Sree Chithira thiruna, Padavali
Notes
ml 1941-42ൽ തിരുവിതാംകൂർ രാജ്യത്ത് ഒന്നാം ക്ലാസ് പഠിച്ചവർ ഉപയോഗിച്ച ഒന്നാം പാഠം (ശ്രീ ചിത്തിരിതിരുനാൾ പാഠാവലി) എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ലിപിപരമായും ഭാഷാപരമായും ചില പ്രത്യേകതകൾ ഈ പാഠപുസ്തകത്തിൽ ഉണ്ട്. മലയാള അക്കം ൪ (4), പഴയകാല കൈയെഴുത്തിലും ലിത്തോ അച്ചടിയിലും കണ്ട പോലെ ഉള്ള രൂപത്തിൽ അച്ചുണ്ടാക്കി അച്ചടിച്ചിരിക്കുന്നു എന്നത് കുറച്ച് പ്രാധാന്യമുള്ള സംഗതി ആണ്. ർ എന്ന ചില്ലക്ഷരത്തോടു സാമ്യമുള്ള ഇന്നത്തെ മലയാള അക്കം ൪ ൽ നിന്ന് വ്യത്യസ്തമായ ഈ രൂപം ആദ്യമായാണ് അച്ചടിയിൽ കാണുന്നത്. ഞങ്ങൾക്ക് (സിബു, സുനിൽ, ഷിജു) ഈ രൂപം അച്ചടിയിൽ കണ്ടുകാണാൻ ദീർഘകാലമായി ആഗ്രഹം ഉണ്ടായിരുന്നു. തെക്കൻ കേരളത്തിൽ കൈയെഴുത്തിൽ ഉപയോഗത്തിലുള്ള ച്ച എന്ന കൂട്ടക്ഷരത്തിന്റെ പ്രത്യേക രൂപം ഈ പുസ്തകത്തിൽ കാണാം. സംവൃതോകാരത്തിനായി ഉകാരചന്ദ്രക്കല ഉപയോഗിച്ചിരിക്കുന്നു. യയുടെ ദ്വിതത്തിനു പ്രത്യേക രൂപമാണ് (യ + യയുടെ ചിഹ്നം). ഈ രൂപം പഴയ പല കൈയെഴുത്തുപ്രതികളിലും കണ്ടിട്ടൂണ്ട്.
Language
Medium
Item location
Date digitized
2019-11-30