ജീവരക്ഷാമണി വൈദ്യശാല കൊല്ലം

Item

Title
ml ജീവരക്ഷാമണി വൈദ്യശാല കൊല്ലം
en Jeevarakshamani Vaidyashala Quilon
Number of pages
8
Language
Item location
Date digitized
Digitzed at

Abstract
കേരളത്തിൻ്റെ സമ്പന്നമായ ആയുർവേദ പാരമ്പര്യത്തിൻ്റെ ഭാഗമായി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊല്ലത്ത് നിരവധി വൈദ്യശാലകൾ പ്രവർത്തിച്ചിരുന്നു.1941-ലെ ട്രാവൻകൂർ ഡയറക്ടറിയിലും ആൽമനാക്കിലും (Travancore Directory and Almanac) രേഖപ്പെടുത്തിയിട്ടുള്ള കൊല്ലത്തെ ഒരു പരമ്പരാഗത ആയുർവേദ ക്ലിനിക്കായിരുന്നു ജീവരക്ഷാമണി വൈദ്യശാല.തിരുവിതാംകൂർ ഭരണകൂടത്തിന്റെ കീഴിൽ പൊതുജനാരോഗ്യത്തിനായി സംസ്ഥാന ഗ്രാന്റുകളുടെ സഹായത്തോടെയാണ് ഈ കേന്ദ്രങ്ങൾ നാട്ടുചികിത്സ നൽകിയിരുന്നത്. പഴയകാല ഡയറക്ടറികളിൽ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ, കേരളത്തിലെ പാരമ്പര്യ വൈദ്യരീതികൾക്കനുസൃതമായ ചികിത്സകളിലായിരുന്നു ജീവരക്ഷാമണി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ആനന്ദകുസുമാകരലേഹ്യം, കർപ്പരശിലാസത്തുഭസ്മം, നവനീതഭസ്മം, മാൻകൊമ്പുഭസ്മം, മേഹാന്തകമെഴുക്, ഗുന്മകുലാന്തകൻ, കാസശ്വാസസംഹാരി, അഗസ്ത്യാഞ്ജനം, സുഖഭേദിഗുളിക, വജ്രദന്തപ്പൊടി, ബാലരക്ഷാനിധി, രോമനാശന ചുണ്ണം മുതലായ പ്രചാരത്തിലുണ്ടായിരുന്ന ഔഷധക്കൂട്ടുകളും അവയുടെ ഉപയോഗവും ഈ ലഘുലേഖയിൽ പ്രതിപാദിക്കുന്നു.