ചർച്ചു് വീക്കിലി മാസിക/ആഴ്ചപതിപ്പ്

Item

Title
ml ചർച്ചു് വീക്കിലി മാസിക/ആഴ്ചപതിപ്പ്
Date published
1962
Number of pages
12
Alternative Title
Church Weekly Masika /Azhchapathip
Notes
ml """""""""""""""""""""""""""""""മലങ്കര ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ടവർ നടത്തുന്ന ഒരു അനൗദ്യോഗിക എക്യൂമെനിക്കല്‍ പ്രസിദ്ധീകരണം ആണ് ചർച്ചു് വീക്കിലി (The Church Weekly) . മലയാളമനോരമ പത്രാധിപസമിതിയംഗമായിരുന്ന എന്‍.എം. ഏബ്രഹാമിന്‍റെ പത്രാധിപത്യത്തില്‍ കോട്ടയത്തു നിന്ന് ഏകദേശം 1946 തൊട്ട് പ്രസിദ്ധീകരിച്ചു തുടങ്ങി. ആദ്യ കാലത്ത് ആഴ്ചപതിപ്പായി തുടങ്ങിയതാണ് ഈ പ്രസിദ്ധീകരണം. ചർച്ചു് വീക്കിലി എന്ന പേരിൽ തന്നെ ഇത് ആഴ്ചപതിപ്പ് ആണെന്ന സൂചനയും ഉണ്ട്. പക്ഷെ നിലവിൽ ഇത് മാസികയായി പ്രസിദ്ധീകരിക്കുന്നു. മലങ്കര ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ടവർ നടത്തുന്നുന്നതാണെങ്കിലും മറ്റു സഹോദരസഭകളുമായി ബന്ധപ്പെട്ടവരും ലേഖനങ്ങൾ എഴുതാറുണ്ട്. ഓർത്തഡോക്സ്-യാക്കോബായ കക്ഷി വഴക്കുമായി ബന്ധപ്പെട്ട് സമാധാന ശ്രമത്തിന്നു സഹായിക്കുന്ന ലേഖനങ്ങൾ ധാരാളം ഇതിൽ കാണാം. ഇപ്പോള്‍ ആലുവാ ഫെലോഷിപ്പ് ഹൗസില്‍ നിന്ന് മാസികയായി പ്രസിദ്ധീകരിക്കുന്നു. നിലവിൽ 1950തൊട്ട് 1971 വരെയുള്ള വർഷങ്ങളിലെ 180ഓളം ലക്കങ്ങളാണ് ഡിജിറ്റൈസ് ചെയ്ത് പങ്കുവെക്കുന്നത്."""""""""""""""""""""""""""""""
Topics
en
Language
Medium
Publisher
Item location
Date digitized
2019-05-23