1874 - കേരളോല്പത്തി

Item

Title
ml 1874 - കേരളോല്പത്തി
Date published
1874
Number of pages
120
Alternative Title
1874 - Keralolpathi
Language
Date digitized
Source
https://opendigi.ub.uni-tuebingen.de/opendigi/CiXIV125
Blog post link

Abstract
കേരളത്തിൻ്റെ പ്രാചീനചരിത്രമെന്നോണം ധാരാളം ഐതിഹ്യങ്ങളും കേട്ടുകേൾവികളും ഉൾച്ചേർത്തു് വിവരിക്കുന്ന ഒരു പ്രാചീനഗ്രന്ഥമാണു് കേരളോല്പത്തി. ഹെർമ്മൻ ഗുണ്ടർട്ട് വിവിധ പാഠഭേദങ്ങൾ നോക്കി 1843ൽ ഈ പുസ്തകത്തിൻ്റെ ആദ്യ പതിപ്പ് ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചതോടെ ആണ് ഇത് സവിശേഷ ശ്രദ്ധ നേടീയത്. അതു വരെ മിഷനറിമാർ (സി.എം.എസ്/ബാസൽ മിഷൻ) പുറത്തിറക്കിയിരുന്ന ക്രൈസ്തവമത പുസ്തകങ്ങൾ മാത്രം കണ്ടിരുന്ന ആളുകൾക്ക് ഇടയിലേക്ക് ഇത്തരം ഒരു പൊതുരചന അച്ചടി പുസ്തകമായി വന്നത് പുസ്തകത്തിന്റെയും ഗുണ്ടർട്ടിൻ്റെയും പ്രശസ്തി വളരെയധികം വർദ്ധിപ്പിച്ചു. ഒന്നാം പതിപ്പിൽ നിന്ന് രണ്ടാം പതിപ്പിലും മൂന്നാം പതിപ്പിലും എത്തുമ്പോൾ മലയാളലിപിക്ക് സംഭവിച്ച ത്വരിതഗതിയിലുള്ള പരിണാമം ശ്രദ്ധേയമാണ്. പുസ്തകത്തിൻ്റെ പേരു തന്നെ കെരളൊല്പത്തിയിൽ നിന്ന് കേരളോല്പത്തിയായി. അതിനു പുറമേ ചന്ദ്രക്കലയുടെ ഉപയോഗം (1843ൽ അങ്ങനെ ഒരു സംഗതിയെ ഇല്ല) വാക്കുകൾക്ക് ഇടയിലെ സ്പെസ് പങ്ചെഷൻ ചിഹ്നങ്ങൾ ഇതൊക്കെ കാണാം. മറ്റൊന്നു എടുത്ത് പറയേണ്ടത് എല്ലാ പതിപ്പിലും പാഠഭേദങ്ങൾ വെറും ബ്രാക്കറ്റ്, സ്ക്വയർ ബ്രാക്കറ്റ് ഇതൊക്കെ വെച്ച് എടുത്ത് കാണിച്ചിട്ടൂണ്ട് എന്നതാണ്."