1961 - കായംകുളം കൊച്ചുണ്ണി - പൂജപ്പുര കൃഷ്ണൻ നായർ

Item

21 Reads 6 Downloads
Title
1961 - കായംകുളം കൊച്ചുണ്ണി - പൂജപ്പുര കൃഷ്ണൻ നായർ
1961 - Kayamkulam Kochunni - Poojappura Krishnan Nair
Date published
1961
Number of pages
142
Language
Date digitized
Dimension
17 × 12 cm (height × width)

Abstract
പൂജപ്പുര കൃഷ്ണൻനായർ എഴുതിയ ചരിത്ര സാഹസിക നാടകമാണ് കായംകുളം കൊച്ചുണ്ണി. തിരുവിതാംകൂറിൽ കൊച്ചുണ്ണിയുടെ കൊള്ളയും അക്രമങ്ങളും കാരണം ജനങ്ങൾ ദുരിതത്തിലാകുന്നതിനെത്തുടർന്ന് ദിവാൻ സർ ടി. മാധവരായർ തഹസീൽദാരെ വിളിച്ച് കൊച്ചുണ്ണിയെ ജീവനോടെ പിടികൂടാൻ ഉത്തരവിടുന്നു. തഹസീൽദാരും പോലീസും ചേർന്ന് കൊച്ചുണ്ണിയെ നേരിട്ട് പിടികൂടാൻ സാധിക്കാതെ, ഗൂഡ തന്ത്രത്തിലൂടെയും പണം നൽകിയുള്ള വഞ്ചനയിലൂടെയുമാണ് ഒടുവിൽ കൊച്ചുണ്ണിയെ അറസ്റ്റ് ചെയ്യുന്നത്. ദിവാൻ്റെ മുന്നിൽ ഹാജരാക്കപ്പെടുമ്പോൾ, താൻ ചെയ്ത മോഷണങ്ങൾ സ്വന്തം ആവശ്യത്തിനല്ലെന്നും പാവപ്പെട്ടവരുടെ പട്ടിണി മാറ്റാനായിരുന്നുവെന്നും കൊച്ചുണ്ണി ധീരമായി വാദിക്കുന്നു. അധികാരവും ഉദ്യോഗസ്ഥരുടെ അഴിമതിയുമാണ് തന്നെ ഇത്തരമൊരു വഴിയേ നയിച്ചതെന്ന് അയാൾ തുറന്നടിക്കുന്നു. കേരളത്തിലെ നാടകവേദിയും പ്രേക്ഷകരും സാഹിത്യഗുണമുള്ള നല്ല നാടകങ്ങളേക്കാൾ ഹസ്യത്തിനും ജനപ്രിയ കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകുന്നതിലുള്ള തൻ്റെ വിയോജിപ്പ് പൂജപ്പുര കൃഷ്ണൻനായർ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. പ്രേക്ഷകാഭിരുചിക്ക് വഴങ്ങി എഴുതേണ്ടിവന്ന ഒരു ചരിത്രനാടകമാണ് ഇതെന്നും, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 'ഐതിഹ്യമാല'യും സ്റ്റേറ്റ് മാനുവലിലെ ചരിത്രസത്യങ്ങളുമാണ് ഇതിന് ആധാരമാക്കിയതെന്നും ഗ്രന്ഥകർത്താവ് വ്യക്തമാക്കുന്നു