1946 - രാജകുമാരി - കെ. പരമുപിള്ള
Item
43
Reads
9
Downloads
1946 - രാജകുമാരി - കെ. പരമുപിള്ള
1946 - Rajakumari - K. Paramupilla
1946
100
17.5 × 12 cm (height × width)
സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും സമത്വത്തിനും പ്രാധാന്യം നൽകുന്ന ഒരു പെൺ കലാലയം സ്ഥാപിച്ച ഇഭാദേവി എന്ന രാജകുമാരിയുടെയും അവരെ സ്നേഹിക്കുന്ന രാജകുമാരൻ്റെയും കഥയാണിത്. സ്ത്രീപുരുഷ സമത്വം, സ്ത്രീസ്വാതന്ത്ര്യം, വിദ്യാഭ്യാസം എന്നിവയാണ് കഥയിലെ പ്രധാന ആശയങ്ങൾ. പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത കലാലയത്തിൽ രാജകുമാരനും സുഹൃത്തുക്കളും സ്ത്രീവേഷത്തിൽ പ്രവേശിക്കുന്നതും, തുടർന്നുണ്ടാകുന്ന നാടകീയമായ സംഭവങ്ങളും, യുദ്ധരംഗവും, ഒടുവിൽ രാജകുമാരിയുടെ മനസ്സ് മാറി രാജകുമാരനുമായി ഒന്നിക്കുന്നതുമാണ് കഥയുടെ ചുരുക്കം.
വിദ്യാഭ്യാസ വിചക്ഷണനും നായർ സമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനുമായിരുന്നു ഗ്രന്ഥകർത്താവായ കെ. പരമുപിള്ള. തിരുവിതാംകൂറിൽ ആദ്യമായി എം.എ. ബിരുദം നേടിയ ഇദ്ദേഹം എം.എ പരമുപിള്ള എന്നും അറിയപ്പെട്ടു. മാക്സ് മുള്ളർ രചിച്ച രാമകൃഷ്ണൻ്റെ ജീവിതവും വചനങ്ങളും എന്ന ഗ്രന്ഥത്തിൽ നിന്ന് പ്രചോദിതനായി ഭഗവാൻ ശ്രീരാമകൃഷ്ണൻ ജീവചരിത്രവും സദ് വാക്യങ്ങളും, വിഭ്രമ വിലാസം, മനോമോഹനകഥകൾ, മാസ്മരവിദ്യ, ഹിപ്നോട്ടിസം തുടങ്ങിയ കൃതികൾ രചിച്ചു