1975 - സുജാതോദ്വാഹം - ഉള്ളൂർ എസ്. പരമേശ്വരയ്യർ
Item
22
Reads
3
Downloads
1975 - സുജാതോദ്വാഹം - ഉള്ളൂർ എസ്. പരമേശ്വരയ്യർ
1975 - Sujathodwaham - Ulloor S. Parameswara Iyer
1975
106
17.5 × 12 cm (height × width)
പദ്യവും ഗദ്യവും ഇടകലർന്ന മണിപ്രവാള പ്രബന്ധ ശൈലിയിലാണ് (ചമ്പു) സുജാതോദ്വാഹത്തിൻ്റെ രചന. പൂർവ്വഭാഗം, ഉത്തരാർദ്ധം എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി കവിതയെ തിരിച്ചിരിക്കുന്നു. കാന്യകുബ്ജത്തിലെ (കനൗജ്) രാജാവായ ജയചന്ദ്രൻ്റെയും മകൾ സുജാതയുടെയും കഥയോടെയാണ് പ്രബന്ധം ആരംഭിക്കുന്നത്. സുജാതയ്ക്കു വേണ്ടി ജയചന്ദ്രൻ സ്വയംവരവും രാജസൂയയാഗവും നടത്താൻ തീരുമാനിക്കുന്നു. എന്നാൽ, ശത്രുവായ പൃഥ്വിരാജിനെ (പൃഥു) ക്ഷണിക്കാതെ അദ്ദേഹത്തിൻ്റെ ഒരു പ്രതിമ സഭാദ്വാരത്തിൽ കാവലായി സ്ഥാപിക്കുന്നു. സ്വയംവരപ്പന്തലിൽ എത്തുന്ന സുജാത, രാജാക്കന്മാരെയെല്ലാം ഉപേക്ഷിച്ച് പൃഥ്വിരാജിൻ്റെ പ്രതിമയിൽ മാലചാർത്തുന്നു. കോപിഷ്ടനായ ജയചന്ദ്രൻ മകളെ തടവിലാക്കുന്നു. തുടർന്ന് രാത്രിയിൽ രഹസ്യമായി എത്തുന്ന പൃഥ്വിരാജ് സുജാതയെ തടവറയിൽ വെച്ച് ഗാന്ധർവ്വവിധിയാൽ വിവാഹം കഴിച്ച് സ്വന്തം രാജ്യത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഉത്തരഭാഗത്തിൽ പൃഥ്വിരാജും സുജാതയും തമ്മിലുള്ള സന്തോഷകരമായ ദാമ്പത്യജീവിതത്തെയും ഇന്ദ്രപ്രസ്ഥത്തിലെ സുമംഗളമായ ഭരണത്തെയും വർണ്ണിക്കുന്നു. എന്നാൽ, പ്രതികാരദാഹിയായ ജയചന്ദ്രൻ ഷാഹബുദ്ദീൻ ഗോറിയുമായി സഖ്യത്തിലാകുന്നു. പൃഥ്വിരാജും ഗോറിയുടെ സൈന്യവും തമ്മിൽ ഘോരമായ യുദ്ധം നടക്കുന്നു. യുദ്ധത്തിൽ പൃഥ്വിരാജ് തടവിലാക്കപ്പെടുന്നു. ഈ വാർത്തയറിഞ്ഞ സുജാതയും മറ്റു അന്തപുരത്തിലെ സ്ത്രീകളും തങ്ങളുടെ അപമാനം ഒഴിവാക്കാനായി അഗ്നിപ്രവേശം ചെയ്ത് ആത്മാഹുതി നടത്തുന്നു.
'ഉഷാകല്യാണചമ്പു'വിൻ്റെ കർത്താവും സ്വന്തം ഗുരുനാഥനുമായ ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ രവിവർമ്മ കോയിത്തമ്പുരാൻ തിരുമനസ്സിൻ്റെ സ്മരണയ്ക്കായിട്ടാണ് ഉള്ളൂർ ഈ കൃതി സമർപ്പിച്ചിരിക്കുന്നത്.
'ഉഷാകല്യാണചമ്പു'വിൻ്റെ കർത്താവും സ്വന്തം ഗുരുനാഥനുമായ ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ രവിവർമ്മ കോയിത്തമ്പുരാൻ തിരുമനസ്സിൻ്റെ സ്മരണയ്ക്കായിട്ടാണ് ഉള്ളൂർ ഈ കൃതി സമർപ്പിച്ചിരിക്കുന്നത്.