1953 - മംഗളമഞ്ജരി - ഉള്ളൂർ എസ്. പരമേശ്വരയ്യർ

Item

23 Reads 3 Downloads
Title
1953 - മംഗളമഞ്ജരി - ഉള്ളൂർ എസ്. പരമേശ്വരയ്യർ
1953 - Mangalamanjari - Ulloor S. Parameswara Iyer
Date published
1953
Number of pages
76
Language
Date digitized
Dimension
18 × 12.5 cm (height × width)

Abstract
തിരുവിതാംകൂർ ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിൻ്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ ഭരണമികവുകളെയും ഗുണഗണങ്ങളെയും പുകഴ്ത്തിക്കൊണ്ട് എഴുതിയ മംഗളപത്രരൂപത്തിലുള്ള കാവ്യമാണിത്. 101 പദ്യങ്ങളാണ് ഈ കൃതിയിലുള്ളത്. ഓരോ ശ്ലോകത്തിലെയും കഠിനപദങ്ങൾക്കും ചരിത്രപശ്ചാത്തലങ്ങൾക്കും വിശദമായ ടിപ്പണി എഴുതിയിരിക്കുന്നത് ഉള്ളൂർ എസ്. കൃഷ്ണയ്യർ ആണ്. തിരുവിതാംകൂറിൻ്റെ ഐശ്വര്യത്തെയും, വഞ്ചീശ വംശത്തിൻ്റെ പവിത്രതയെയും, പാണ്ഡ്യ-ചോള രാജാക്കന്മാരെ ജയിച്ച വേണാട് ചക്രവർത്തി രവിവർമ്മ കുലശേഖരൻ, അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ, ധർമ്മരാജാവ്, സ്വാതിതിരുനാൾ, ആയില്യം തിരുനാൾ തുടങ്ങിയ പൂർവ്വിക രാജാക്കന്മാരുടെ മഹത്വത്തെയും കവി സ്മരിക്കുന്നു. ശ്രീമൂലം തിരുനാളിൻ്റെ കാലത്ത് നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങൾ കാവ്യത്തിൽ വിശദമായി വർണ്ണിക്കുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവിന് ദീർഘായുസ്സും സകല ഐശ്വര്യങ്ങളും നേർന്നുകൊണ്ട് കാവ്യം അവസാനിക്കുന്നു