1950 - സരോജിനീ ദേവി - വെള്ളങ്കുളത്ത് കരുണാകരൻ നായർ
Item
18
Reads
2
Downloads
ml
1950 - സരോജിനീ ദേവി - വെള്ളങ്കുളത്ത് കരുണാകരൻ നായർ
en
1950- Sarojini Devi - Vellankulathu Karunakaran Nair
1950
98
17 × 12.5 cm (height × width)
സരോജിനീ ദേവി എന്ന ഗ്രന്ഥം, ഇന്ത്യയുടെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കവയിത്രിയുമായിരുന്ന വിൻ്റെ ജനനം, ബാല്യം, വിദ്യാഭ്യാസം, കുടുംബജീവിതം, കാവ്യരചനകൾ, പ്രഭാഷണങ്ങൾ, മതസൗഹാർദ്ദ സന്ദേശങ്ങൾ, രാഷ്ട്രീയപ്രവർത്തനം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ ഒരു പഠനമാണ്. ഡോ. അഘോരനാഥ ചാറ്റർജിയുടെയും വരദാസുന്ദരീ ദേവിയുടെയും മകളായി ജനിച്ച സരോജിനിയുടെ പ്രതിഭയും ചെറുപ്പത്തിലെ കവിതാവാസനയും, ഇംഗ്ലണ്ടിലെ ഉപരിപഠനവും, ഡോ. ഗോവിന്ദരാജുലു നായിഡുവുമായുള്ള വിവാഹവും, പ്രകൃതിസൗന്ദര്യവും രാഷ്ട്രസ്നേഹവും നിറഞ്ഞുനിൽക്കുന്ന അവരുടെ പ്രശസ്തമായ കവിതകളും ഈ കൃതിയിൽ വിശദമായി പ്രതിപാദിക്കുന്നു. കൂടാതെ ഹിന്ദു-മുസ്ലീം മൈത്രിക്കായി അക്ഷീണം പ്രയത്നിക്കുകയും രാജ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത അവരുടെ സമാനതകളില്ലാത്ത വ്യക്തിത്വത്തെയും ജീവിത ആദർശങ്ങളെയും ഈ പുസ്തകം വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കുന്നു.