1924 - പത്മിനിയും ഭീമസിംഹൻ്റെ പുത്രിയും - വെങ്ങാലിൽ കെ. ശിന്നമ്മാളു അമ്മ

Item

27 Reads 3 Downloads
Title
ml 1924 - പത്മിനിയും ഭീമസിംഹൻ്റെ പുത്രിയും - വെങ്ങാലിൽ കെ. ശിന്നമ്മാളു അമ്മ
en 1924 - Pathminiyum Bheemasimhante Puthriyum - Vengalil K. Sinnamaalu Amma
Date published
1924
Number of pages
108
Language
Date digitized
Blog post link

Abstract
വെങ്ങാലിൽ കെ. ശിന്നമ്മാളു അമ്മയുടെ രചനയായ "പത്മിനിയും ഭീമസിംഹൻ്റെ പുത്രിയും" ചരിത്രപരമായ പശ്ചാത്തലവും സാമൂഹിക പ്രമേയങ്ങളും ഇഴചേർത്തുള്ള രണ്ട് ലഘുകഥകളുടെ സമാഹാരമാണ്. പത്മിനി എന്ന ഒന്നാം കഥയിൽ, ബംഗാളിലെ സതി എന്ന ക്രൂരമായ അനാചാരവും, അതിൽനിന്നും രക്ഷപ്പെടുന്ന ഒരു ബ്രാഹ്മണ ബാലികയുടെ അതിജീവനവുമാണ് പറയുന്നത്. വിധവാവിവാഹ നിയമം യാഥാർത്ഥ്യമാക്കാൻ യത്നിച്ച ഈശ്വരചന്ദ്ര വിദ്യാസാഗറിൻ്റെ പശ്ചാത്തലത്തിലൂടെ നായികയുടെ ജീവിതം പുനർപ്രാപ്തി നേടുന്നതും, ചിത്രനാഥനുമായുള്ള അവളുടെ വിവാഹവുമാണ് കഥയുടെ സാരം. ഭീമസിംഹൻ്റെ പുത്രി (രണ്ടാം കഥ), അക്ബർ ചക്രവർത്തിയുടെ രാജസ്ഥാൻ ആക്രമണകാലത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഈ കഥ, രാജ്പുത്ര രാജാക്കന്മാരുടെ ശൗര്യവും സ്ത്രീകളുടെ ചാരിത്ര്യശുദ്ധിയും അക്ബർ ചക്രവർത്തിയുടെ നന്മകളും എടുത്തുപറയുന്നു.