1942 - ജനുവരി - രാജർഷി - പുസ്തകം 08 - ലക്കം 06
Item
15
Reads
4
Downloads
ml
1942 - ജനുവരി - രാജർഷി - പുസ്തകം 08 - ലക്കം 06
en
1942 - January - Rajarshi - Book 08 - Issue 06
1942
18
ml
രാജർഷി
1942 ജനുവരി പ്രസിദ്ധീകരിച്ച രാജർഷി മാസികയുടെ പുസ്തകം 8, ലക്കം 6ൽ സംഗീത ഉപകരണങ്ങളുടെ ചരിത്രത്തെക്കുറിച്ചും സാഹിത്യത്തിലെ അലങ്കാരങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ലേഖനങ്ങൾ ഉൾക്കൊള്ളുന്നു. ഭാരതീയ സംഗീത ഉപകരണങ്ങളുടെ വൈവിധ്യത്തെയും സമഗ്രതയെയും കുറിച്ച് കെ. എൻ. ഗോപാലപിള്ള തയ്യാറാക്കിയ ലേഖനത്തോടെയാണ് ഈ ലക്കം ആരംഭിക്കുന്നത്. സാഹിത്യത്തിൽ അലങ്കാരങ്ങൾക്കുള്ള പ്രാധാന്യത്തെയും അവയുടെ ഉത്ഭവത്തെയും കുറിച്ച് വടക്കുംകൂർ രാജരാജവർമ്മരാജ എഴുതിയ 'അലങ്കാരവിചാരം' എന്ന ലേഖനത്തിൻ്റെ തുടർച്ചയും ഉൾപ്പെടുത്തിയിരിക്കുന്നു. 'പാഞ്ചജന്യം വിശേഷാൽ പ്രതി', നടുവത്തു ശങ്കരൻ നമ്പൂതിരിയുടെ 'ജരാസന്ധവധവ്യായോഗം' തുടങ്ങിയ പുസ്തകങ്ങളെക്കുറിച്ചുള്ള സമഗ്രമായ ഗ്രന്ഥാഭിപ്രായങ്ങളും ഈ ലക്കത്തിൽ കാണാം.