1933 - ചക്രവാളം - നാലപ്പാട്ട് നാരായണമേനോൻ

Item

19 Reads 4 Downloads
Title
1933 - ചക്രവാളം - നാലപ്പാട്ട് നാരായണമേനോൻ
1933 - Chakravalam - Nalappattu Narayana Menon
Date published
1933
Number of pages
48
Language
Date digitized
Dimension
21 × 13 cm (height × width)

Abstract
നാലപ്പാട്ട് നാരായണമേനോൻ രചിച്ച തത്ത്വചിന്താപരവും ഭാവനാപൂർണ്ണവുമായ ഒരു കാവ്യകൃതിയാണ് 'ചക്രവാളം'. ജീവിതത്തിൻ്റെ കഠിനദുഃഖങ്ങളിൽ നിന്നുള്ള അറിവും നിശ്ചയദാർഢ്യവുമാണ് ഈ കൃതി വെളിപ്പെടുത്തുന്നത്. കുട്ടി നൽകുന്ന ഒരു ചെറിയ മൺതരിയിൽ പോലും പ്രപഞ്ചത്തിൻ്റെ മുഴുവൻ സൗന്ദര്യവും പരമസത്യവും ദർശിക്കാൻ കവിക്ക് സാധിക്കുന്നു. ഒരു പരമാണുവിലൂടെ ബ്രഹ്മാണ്ഡത്തെ അനുഭവിച്ചറിയുന്ന സ്നേഹത്തിന്റെയും ഐക്യത്തിൻ്റെയും കാഴ്ചപ്പാടാണിത്. കവിതയിലെ കഠിനവും ഗഹനവുമായ ഓരോ വരികൾക്കും അതാതിൻ്റെ പദാർത്ഥവും തത്ത്വചിന്താപരമായ ആശയവും വ്യക്തമാക്കി കുട്ടികൃഷ്ണമാരാർ ലളിതമായ വ്യാഖ്യാനം, പാരഗ്രാഫ് തിരിച്ചു തന്നെ നൽകിയിട്ടുണ്ട്. 'കണ്ണുനീർത്തുള്ളി' എന്ന വിലാപകാവ്യത്തിന് ശേഷമുള്ള നാലപ്പാട്ടിൻ്റെ ചിന്താപരമായ വളർച്ചയെയും കാവ്യസങ്കൽപ്പങ്ങളുടെ നവീനതയെയും കുറിച്ച് വി. മാധവൻ നായർ അവതാരികയിൽ വിശദമായി വിലയിരുത്തുന്നു