1928 - രാജയോഗിനി - വി. ഉണ്ണികൃഷ്ണൻ നായർ
Item
17
Reads
3
Downloads
1928 - രാജയോഗിനി - വി. ഉണ്ണികൃഷ്ണൻ നായർ
1928 - Rajayogini - V. Unnikrishnan Nayar
1928
48
18 × 12 cm (height × width)
ഭക്തകവയിത്രിയും രജപുത്ര രാജ്ഞിയുമായ മീരാബായിയുടെ പവിത്രമായ ജീവിതകഥയെയും ഭക്തിമാർഗ്ഗത്തെയുമാണ് കവി ഈ കാവ്യത്തിന് വിഷയമാക്കിയിരിക്കുന്നത്. മേവാറിലെ റാണിയായ മീരാബായ് രാജഭോഗങ്ങളിൽ നിസ്സംഗത പുലർത്തുകയും തൻ്റെ ഉദ്യാനഗൃഹത്തിൽ ശ്രീകൃഷ്ണ ഭഗവാനെ പൂജിച്ച് വൈഷ്ണവഗാനങ്ങൾ ആലപിച്ചു കഴിയുകയും ചെയ്തുവന്നു. മീരാബായിയുടെ സംഗീതത്തിൽ ആകൃഷ്ടനായി അക്ബർ ചക്രവർത്തിയും അദ്ദേഹത്തിൻ്റെ സദസ്സിലെ ഗായകനും പ്രച്ഛന്നവേഷത്തിൽ ഭജനമന്ദിരത്തിലെത്തുകയും, തിരിച്ചുപോകുമ്പോൾ ഒരു രത്നമാല ഉപഹാരമായി നൽകുകയും ചെയ്യുന്നു. എന്നാൽ, ഈ മാലയെച്ചൊല്ലി കൊട്ടാരത്തിൽ അപവാദങ്ങൾ പ്രചരിച്ചതോടെ കോപാകുലനായ കുംഭൻ രാജാവ് പത്നിയായ മീരാബായിയെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യുന്നു. താൻ കാരണം ഉണ്ടായ കുഴപ്പങ്ങൾക്ക് പരിഹാരമായി മീര കൊട്ടാരവും രാജ്യാതിർത്തിയും ഉപേക്ഷിച്ച് സർവ്വവും കൃഷ്ണനിൽ അർപ്പിച്ച് ഇറങ്ങിത്തിരിക്കുന്നു. പിന്നീട് സത്യാവസ്ഥ മനസ്സിലാക്കിയ രാജാവ് വലിയ പശ്ചാത്താപത്തോടെ വൃന്ദാവനത്തിൽ തപസ്വിനിയായി കഴിയുന്ന മീരാബായിയെ ഒരു പരിവ്രാജകൻ്റെ വേഷത്തിലെത്തി സന്ദർശിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്യുന്നു.
കവിതയിലെ ഓരോ ഖണ്ഡങ്ങളും അന്നനട, മാകന്ദമഞ്ജരി, പാന തുടങ്ങിയ വൃത്തങ്ങളിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു
കവിതയിലെ ഓരോ ഖണ്ഡങ്ങളും അന്നനട, മാകന്ദമഞ്ജരി, പാന തുടങ്ങിയ വൃത്തങ്ങളിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു