1961 - 24 വടക്കൻ പാട്ടുകൾ
Item
1961 - 24 വടക്കൻ പാട്ടുകൾ
1961
340
18 × 13 cm (height × width)
24 വടക്കൻ പാട്ടുകളുടെ സമാഹാരമാണ് ഈ പുസ്തകം. വടക്കൻ പാട്ടുകൾ കേരളത്തിൻ്റെ വടക്കൻ മലബാർ പ്രദേശങ്ങളിൽ തലമുറകളായി വാമൊഴിയായി പ്രചരിച്ചുവന്ന വീരഗാഥാ ഗാനങ്ങളാണ്. പ്രധാനമായും കടത്തനാട്, വടകര, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ പ്രദേശങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലമാണ് ഇവയിൽ പ്രതിഫലിക്കുന്നത്. വടക്കൻപാട്ടുകളുടെ കേന്ദ്രത്തിൽ ചേകവർ എന്നറിയപ്പെട്ടിരുന്ന യോദ്ധാക്കളുടെ വീരകഥകളാണ്. പ്രത്യേകിച്ച് ആരോമൽ ചേകവർ, ഉണ്ണിയാർച്ച, ചന്തു, തച്ചോളി ഒതേനൻ തുടങ്ങിയ കഥാപാത്രങ്ങൾ വടക്കൻപാട്ടുകളിൽ ശ്രദ്ധേയരാണ്. കളരിപ്പയറ്റ്, അങ്കം, കുടുംബമാനം, പ്രതികാരം, പ്രണയം, ധീരത തുടങ്ങിയ വിഷയങ്ങൾ പാട്ടുകളിൽ ശക്തമായി അവതരിപ്പിക്കപ്പെടുന്നു.
ഉണ്ണിയാർച്ച പോലുള്ള സ്ത്രീകഥാപാത്രങ്ങൾ വടക്കൻപാട്ടുകളുടെ പ്രത്യേകതയാണ്. ധൈര്യവും ആത്മാഭിമാനവും യുദ്ധവൈദഗ്ധ്യവും പ്രകടിപ്പിക്കുന്ന സ്ത്രീരൂപമാണ് അവരിലൂടെ കാണുന്നത്. അതോടൊപ്പം അക്കാലത്തെ നായർ സാമൂഹികഘടന, തറവാട് ബന്ധങ്ങൾ, കളരി സംസ്കാരം, അങ്കം, പ്രാദേശിക അധികാരബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള സൂചനകളും ഈ പാട്ടുകളിൽ ലഭിക്കുന്നു.