1937 - വിശാല കേരളം

Item

Title
1937 - വിശാല കേരളം
Date published
1937
Number of pages
152
Alternative Title
Vishalakeralam
Language
Digitzed at

Abstract
1937-ൽ തുറവൂരിലെ ലക്ഷ്മീനൃസിംഹവിലാസം വായനശാലയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച വിശാലകേരളം സ്മരണിക സാഹിത്യവും ചരിത്രവും സമൂഹവും ലോകസംഭവങ്ങളും ഒരുമിച്ചുചേരുന്ന ശ്രദ്ധേയമായ സ്മരണികയാണ്. വടക്കുംകൂർ രാജരാജവർമ്മ, ചങ്ങമ്പുഴ, വൈലോപ്പിള്ളി, തകഴി ശിവശങ്കരപ്പിള്ള തുടങ്ങി മലയാളസാഹിത്യത്തിലെ പ്രമുഖരുടെ രചനകൾക്കൊപ്പം അക്കാലത്തെ സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന പരസ്യങ്ങളും ഈ സമാഹാരത്തിൽ ഉൾപ്പെട്ടിരിക്കുന്നു. 1927-ൽ സ്ഥാപിതമായ ലക്ഷ്മീനൃസിംഹവിലാസം വായനശാല ഇപ്പോൾ ഇല്ല.

ഗ്രന്ഥപ്പുരയിലെ ഈ ഡിജിറ്റൽ പതിപ്പ് മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ പബ്ലിക് ലൈബ്രറിയുടെ ശേഖരത്തിലുള്ള അപൂർവ പ്രതിയെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്. ഇത്തരത്തിലുള്ള സ്മരണികകൾ ശേഖരിച്ച് സംരക്ഷിച്ച സഹൃദയ പബ്ലിക് ലൈബ്രറിയുടെ ദീർഘവീക്ഷണമാണ് ഈ രേഖ ഇന്ന് ഗവേഷകർക്കും പൊതുവായനക്കാർക്കും ലഭ്യമാകാൻ വഴിയൊരുക്കിയത്.