1918 - ബാലരാമായണം - ബാലകാണ്ഡം - എൻ. കുമാരൻ ആശാൻ
Item
ml
1918 - ബാലരാമായണം - ബാലകാണ്ഡം - എൻ. കുമാരൻ ആശാൻ
en
1918 - Balaramayanam - Balakandam - N. Kumaran Asan
1918
36
17.5 × 10.5 cm (height × width)
മഹാകവി എൻ. കുമാരൻ ആശാൻ കുട്ടികൾക്കായി ലളിതമായ ഭാഷയിൽ രചിച്ച കാവ്യമാണ് 'ബാലരാമായണം'. അയോദ്ധ്യയിലെ ദശരഥ മഹാരാജാവിന് രാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നീ നാല് പുത്രന്മാർ ജനിക്കുന്നതും, വസിഷ്ഠനിൽ നിന്നുള്ള അവരുടെ വിദ്യാഭ്യാസവും ഇതിൽ വിവരിക്കുന്നു. തുടർന്ന് വിശ്വാമിത്ര മഹർഷിയുടെ യാഗരക്ഷയ്ക്കായി പോകുന്ന രാമലക്ഷ്മണന്മാർ താടകയെയും മറ്റ് രാക്ഷസരെയും നിഗ്രഹിക്കുന്നു. പിന്നീട് മിഥിലയിൽ എത്തുന്ന ശ്രീരാമൻ ത്രയംബകം എന്ന ശിവചാപം ഖണ്ഡിച്ചു സീതാദേവിയെ വിവാഹം കഴിക്കുന്നതും, സഹോദരന്മാരുടെ വിവാഹവും ഇതിൽ വർണ്ണിച്ചിരിക്കുന്നു. മടക്കയാത്രയിൽ പരശുരാമൻ്റെ ഗർവ്വടക്കി അവർ അയോദ്ധ്യയിൽ സകുടുംബം തിരിച്ചെത്തുന്നതുമായ രാമായണത്തിലെ ആദ്യകാല സംഭവവികാസങ്ങളാണ് ഈ കൃതിയിൽ മനോഹരമായി സംഗ്രഹിച്ചിരിക്കുന്നത്.