1970 - പുലികൾ, യുദ്ധങ്ങൾ
Item
ml
1970 - പുലികൾ, യുദ്ധങ്ങൾ
en
1970 - Pulikal, Yudhangal
1970
106
റഷ്യയിൽ ജനിച്ച് ദക്ഷിണാമേരിക്കൻ വനങ്ങളിൽ ഇരുപത് വർഷത്തോളം ചെലവഴിച്ച് വേട്ടയാടൽ ജീവിതചര്യയാക്കിയ സാഹസികനാണ് സാഷാ സീമെൽ. ഒരു കുന്തം മാത്രം ആയുധമാക്കി, ഇരകളുടെ അസ്ഥികൾ പോലും കടിച്ചുപൊട്ടിക്കുന്ന ക്രൂരന്മാരായ ടൈഗ്രികളെ (പുള്ളിപ്പുലികളെ) വേട്ടയാടിയ ഇദ്ദേഹത്തെ ജൂലിയൻ ദുഗുയിഡിൻ്റെ 'ഹരിത നരകം' എന്ന പുസ്തകത്തിൽ 'വന്യമനുഷ്യനായ റഷ്യൻ എൻജിനീയർ' എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. മനുഷ്യരെയും മൃഗങ്ങളെയും കുറിച്ച് അദ്ദേഹം രേഖപ്പെടുത്തിയ അത്ഭുതാവഹമായ അനുഭവങ്ങളുടെയും ജീവിതസമര കഥയുടെയും സംഗ്രഹ പരിഭാഷയാണിത്.