1986 - ദക്ഷയാഗം

Item

Title
1986 - ദക്ഷയാഗം
1986 - Dakshayagam
Date published
1986
Number of pages
118
Language
Publisher
Date digitized
Dimension
17 × 12 cm (height × width)

Abstract
തിരുവിതാംകൂർ കൊട്ടാരം കവിയായിരുന്ന ഇരയിമ്മൻ തമ്പിയാണ് ഈ കഥകളി ആട്ടക്കഥയുടെ രചയിതാവ്. ഭാഗവതപുരാണത്തിൽ പ്രതിപാദിക്കുന്ന ദക്ഷയാഗത്തിൻ്റെ കഥയാണ് ഇതിൻ്റെ ഇതിവൃത്തം. ശിവനോടുള്ള കടുത്ത വിരോധത്താൽ ദക്ഷൻ ശിവനെ ഒഴിവാക്കിക്കൊണ്ട് യാഗം നടത്തുന്നു. പിതാവിൻ്റെ യാഗം കാണാൻ ശിവൻ്റെ അനുവാദമില്ലാതെ എത്തുന്ന സതിദേവി അവിടെ വച്ച് കടുത്ത അപമാനം നേരിടുന്നു. അപമാനിതയായ സതിയുടെ സങ്കടത്താൽ ശിവന്റെ കോപത്തിൽ നിന്ന് വീരഭദ്രനും ഭദ്രകാളിയും ജന്മമെടുക്കുകയും, അവർ ദക്ഷയാഗം തകർത്ത് ദക്ഷന്റെ ശിരസ്സറുക്കുകയും ചെയ്യുന്നു. പിന്നീട് ദേവന്മാരുടെ അപേക്ഷപ്രകാരം ദക്ഷന് ആടിന്റെ തല ഘടിപ്പിച്ച് ശിവൻ ജീവൻ നൽകുകയും യാഗം പൂർത്തിയാക്കുകയും ചെയ്യുന്നു. വീരരസമാണ് ഈ ആട്ടക്കഥയിലെ പ്രധാന രസം. കത്തി, പച്ച, താടി, കരി, മിനുക്ക് എന്നിങ്ങനെ കഥകളിയുടെ എല്ലാത്തരം വേഷങ്ങൾക്കും ഒരുപോലെ പ്രാധാന്യമുള്ള രംഗങ്ങൾ ഇതിലുണ്ട്. കേരളത്തിൻ്റെ കലാ-സാംസ്കാരിക പാരമ്പര്യത്തിലും കഥകളി രംഗത്തും ഏറ്റവും കൂടുതൽ വേദി കാണാറുള്ളതും ജനപ്രീതി നേടിയതുമായ ആട്ടക്കഥകളിൽ ഒന്നാണ് 'ദക്ഷയാഗം'.